വനിതാ ക്രിക്കറ്റില്‍ റെക്കോഡ് കൂട്ടുകെട്ടുമായി ഇന്ത്യന്‍ താരങ്ങള്‍. അയര്‍ലന്‍ഡിനെതിരായ ഏകദിന മല്‍സരത്തില്‍ 320 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് പടുത്തുര്‍ത്തിയ ദീപ്തി ശര്‍മയും(188) പൂനം രൗത്തുമാണ് (109)പുതുചരിത്രമെഴുതിയത്. മത്സരത്തില്‍ അയര്‍ലന്‍ഡിനെ 109 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 249 റണ്‍സിന്റെ ജയം സ്വന്തമാക്കി.
പുരുഷന്മാരുടെയും വനിതകളുടെയും ഏകദിന ക്രിക്കറ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2006ല്‍ സനത് ജയസൂര്യയും ഉപുല്‍തരംഗയും ചേര്‍ന്ന് നേടിയ 286 റണ്‍സിന്റെ റെക്കോഡാണ് ഇവര്‍ ഭേദിച്ചത്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ക്രിക്കറ്റിലെ ഏതെങ്കിലുമൊരു വിക്കറ്റിലെ ഏറ്റവും മികച്ച മൂന്നാമത്തെ സ്കോർ കൂടിയാണ് ഇത്.
ഇതാദ്യമായാണ് വനിതാ ഏകദിന ക്രിക്കറ്റില്‍ ഒരു ടീം ഏതെങ്കിലുമൊരു വിക്കറ്റില്‍ 300 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.