എൽ ഡി എഫ് കേരളത്തിലങ്ങോളമിങ്ങോളം രാപ്പകൽ സമരത്തിന് നേതൃത്വം നൽകിയതുകൂടാതെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റാഫീസ് മാർച്ചും ഇന്ന് കേരളത്തെ സമരങ്ങളുടെ ദിനമായി മാറ്റിയിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളുടെ കടക്ക് കത്തിവെച്ച കേന്ദ്ര ഗവർമെന്റിന്റെ തെറ്റായ നീക്കത്തിന് ഉടൻ പരിഹാരം കാണണമെന്നും നോട്ട് നിരോധനത്തിലെ പാകപ്പിഴവുകൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷകക്ഷികളും കേന്ദ്രസർക്കാരിനെത്തിരെ സമരപരിപാടികൾക്ക് നേതൃത്വം നല്കുന്നത്.
|