News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

വഖ്ഫ് ബോര്‍ഡിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

12/20/2016

Comments

 
Picture
കേരള വഖ്ഫ് ബോര്‍ഡിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുവാറ്റുപ്പുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സംസ്ഥാന വഖ്ഫ്ബോര്‍ഡിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് എന്‍ക്വയറി കമ്മീഷന്‍ ആന്റ് സ്പെഷ്യല്‍ ജഡ്ജ് പി മാധവനാണ് ഉത്തരവിറക്കിയത്. 

​കേരള വഖ്ഫ് ബോര്‍ഡിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖ്ഫ് സംരക്ഷണ വേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. മുന്‍ സിഇഒ ബിഎം ജമാല്‍, മുന്‍ ചെയര്‍മാന്‍ സെയ്ദാലി കുട്ടി, അംഗങ്ങളായ സൈനുദ്ദീന്‍, മായിന്‍ ഹാജിക്ക് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. വിജിലന്‍സ് ആന്റ് കറപ്ഷന്‍ എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്പിയായിരിക്കണം കേസന്വേഷിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. അടുത്ത മാസം 31ന് മുന്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Comments
    പ്രാദേശികം
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.