News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

പൊന്നാനിയിൽ പരക്കെ ആർഎസ്എസ് അക്രമം; ഭീതിയോടെ നാട്ടുകാർ

10/9/2017

Comments

 
പൊന്നാനിയിൽ പരക്കെ ആർ എസ് എസ് അക്രമം. സിപിഐഎം സമ്മേളങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകളും കൊടിതോരണങ്ങളും സ്തൂപങ്ങളും പൊന്നാനിയുടെ പല ഭാഗങ്ങളിലായി ആർ എസ് എസ് അക്രമികൾ തകർത്തു.

പൊതുവെ സമാധാന അന്തരീക്ഷമുള്ള പൊന്നാനിയിൽ രാഷ്ട്രീയ അക്രമത്തിലൂടെ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ് പൊന്നാനിയിലെ ബി ജെ പി ആർ എസ് എസ് നേതൃത്വം.

ബി ജെ പി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര എടപ്പാളിലൂടെ കടന്നു പോയതിനു പിന്നാലെയാണ് ഈ അക്രമങ്ങൾ പൊന്നാനിയിൽ അരങ്ങേറിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ഇന്നലെ നെയ്തല്ലൂരിൽ നിന്നുള്ള ആർ എസ് എസ് ക്രിമിനൽ സംഘം പള്ളപ്പുറത്ത് സിപിഐഎം പ്രവർത്തകരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയെന്നോണം ആണ് പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ ഇരുളിന്റെ മറവിൽ ആർ എസ് എസ് ക്രിമിനലുകൾ അക്രമം അഴിച്ചു വിടുന്നത്. ഇതോടെ ഇപ്പോൾ പൊന്നാനിയുടെ പല ഭാഗങ്ങളിലും സംഘർഷാന്തരീക്ഷം നിലനിൽക്കുകയാണ്.

ഇന്നലെ പോലീസ് ഇരുഭാഗങ്ങളേയും വിളിച്ച് ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും ആറെസ്സസ്-ബിജെപി പ്രവർത്തകർ ചർച്ചക്ക് എത്താതെ വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.   ഇതേ തുടർന്ന് ഇന്നലെ രാത്രി പത്തുമണിക്ക് സിപി‌എം നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. അതിന്റെ ഭാഗമായി മുഴുവൻ അക്രമികളേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സിപി‌എം പ്രവർത്തകർക്ക് ഉറപ്പ് നൽകി. എന്നാൽ പോലീസും നിയമവുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ ഇന്നലെ രാത്രി കടവനാട്, പള്ളപ്രം, പുളിക്കക്കടവ്, പുഴമ്പ്രം, പുല്ലോണത്ത് അത്താണി ഭാഗങ്ങളിൽ ഇവർ നിരന്തരം അക്രമം അഴിച്ച് വിടുകയായിരുന്നു. 

നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ആർ എസ് എസ് - ബി ജെ പി ക്രിമിനൽ  സംഘത്തിനെതിരെ ജാഗ്രത പാലിക്കാൻ സി പി ഐ എം നേതൃത്വം അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബി ജെ പി അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് സി പി ഐ എം പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Picture
Picture
Picture
Picture
Picture
Comments
    പ്രാദേശികം
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.