വ്യാഴാഴ്ച വൈകീട്ട് ഖത്തറിലെ അല്‍സദ്ദ് ഉരീദു സിഗ്നലിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശി ഷെമീര്‍(39) ആണ് മരിച്ചത്. എടക്കഴിയൂര്‍ ജുമാ മസ്ജിദിന് സമീപം പണിക്കവീട്ടില്‍ അയ്യത്തയ്യില്‍ കാട്ടില്‍ അബൂബക്കര്‍ ഹാജിയുടെ മകനാണ് ഷെമീര്‍. ഷമീര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രെയ്‌ലര്‍ വന്നിടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇടിച്ച വാഹനത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചില്ല. നിര്‍ത്താതെ പോയ വാഹനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലബാര്‍ ലിമോസിന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു ഷമീര്‍. ഒരു വര്‍ഷമായി ഖത്തറിലെത്തിയിട്ട്.
തെറ്റായ ദിശയിലെത്തിയ ട്രെയിലറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ഷമീറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇപ്പോള്‍ ഹമദ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറീയിച്ചു ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ് സിനാന്‍, മുഹമ്മദ് സുഫിയാന്‍