|
|
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് പൂർണ്ണമായും ഒരാളെ ഏൽപ്പിച്ചതിനെ പരിഹസിച്ച മുൻ മന്ത്രി മുനീറിന് ഉരുളക്ക് ഉപ്പേരി കൊടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ (വീഡിയോ കാണാം).
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഈ വകുപ്പിനെ നാലു വകുപ്പുകളാക്കി വെട്ടിമുറിച്ച് അഞ്ചാം മന്ത്രി വിവാദം പരിഹരിച്ചത്. ഇപ്പോൾ വീണ്ടും ഒരു വകുപ്പായി ജലീൽ ഭരിക്കുന്നു. ഇതിനെയാണ് നലു ഭാര്യമാരെ ഒന്നിച്ച് കൊണ്ടുപോകുന്നതായി മുനീർ പരിഹസിച്ചത്.
‘എന്റെ പ്രിയപ്പെട്ട സുഹൃത്ത് അദ്ദേഹം എന്റെ കൂടെ യൂത്ത് ലീഗില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിട്ട് ഇരുന്നതാണ്. അഞ്ചുവര്‍ഷം പ്രസിഡന്റും അഞ്ചുവര്‍ഷം ജനറല്‍ സെക്രട്ടറിയും. പക്ഷെ അങ്ങേക്ക് ഈ നാലു ഭാര്യമാരെ എങ്ങനെ കൊണ്ടുപോകാന്‍ പറ്റും എന്നെനിക്കറിയില്ല.. തുടക്കത്തില്‍ നല്ല സന്തോഷമൊക്കെ തോന്നും. പക്ഷെ ഞാന്‍ പറയുന്നത് വകുപ്പിനെക്കുറിച്ചാണ് ഇനി അതിന്റെ പേരില്‍ തലയില്‍ കയറേണ്ട. അപ്പോ ഈ നാലെണ്ണത്തിനെ കൊണ്ടുനടക്കാന്‍ നല്ല ബുദ്ധിമുട്ടാണ്.’ എന്നായിരുന്നു മുനീറിന്റെ ചോദ്യം.
ഇതിന് ‘ഇവിടെ മുനീര്‍ സാഹിബ് പറഞ്ഞ ഒരു കാര്യം സുന്ദരിയായ നാലു സ്ത്രീകളെ വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഞാന്‍ അനുഭവിക്കുന്നത് എന്നാണ്. അല്ല സാര്‍. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ മൂന്നു കഷ്ണമാക്കി കഴിഞ്ഞ സര്‍ക്കാര്‍ വെട്ടിനുറുക്കിമുറിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു ശസ്ത്രക്രിയയിലൂടെ ആ അധിക്ഷേപിക്കപ്പെട്ട അംഗങ്ങള്‍ മുഴുവന്‍ തന്നെ സംയോജിപ്പിച്ചുകൊണ്ട് സുന്ദരിയായ ഒരു പെണ്‍കുട്ടിയായാണ് ഇതിനെ തന്നിരിക്കുന്നതെന്ന് ബഹുമാന്യനായ മുനീര്‍ സാഹിബ് ഓര്‍ക്കണം.’ എന്നായിരുന്നു ജലീലിന്റെ മറുപടി.