News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

സ്വച്ഛഭാരത്: വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവും വേണ്ടെന്നതിന് കോഴിക്കോടിന്റെ തെളിവ

9/25/2016

Comments

 
Picture
തങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തെളിയിക്കുന്നതായി ബി.ജെ.പി യുടെ ദേശീയ കൌൺസിലിനു ശേഷമുള്ള കോഴിക്കോട് കടപ്പുറത്തിന്റെ ദൃശ്യം. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘സ്വച്ഛ്ഭാരത്’ പദ്ധതിയെ ഭരിക്കുന്ന പാർട്ടി എങ്ങിനെയാണ് കാണുന്നത് എന്നത് പരിപാടിക്ക് ശേഷം മലിനമാക്കി ഉപേക്ഷിക്കപ്പെട്ട കടപ്പുറത്തിന്റെ ദൃശ്യം വിളിച്ച് പറയുന്നുണ്ട്. 


പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ തന്റെ വാക്കും പ്രവൃത്തിയും വിരുദ്ധ ദ്രുവങ്ങളിലാണെന്ന് ഏറെ പഴികേട്ടുകൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇത്. പാക്കിസ്ഥാനുമായുള്ള നയതന്ത്ര വിഷയിൽ ഒരു നിലപാടെടുക്കാൻ കഴിയാത്ത മോദി തന്റെ പഴയ പ്രസംഗങ്ങളുടേയും ട്വീറ്റുകളുടേയും പേരിൽ ഏറെ പരിഹസിക്കപ്പെടുന്നു. പെട്രോൾ വില, കള്ളപ്പണം, ഇന്ത്യൻ രൂപയുടെ മൂല്യം തുടങ്ങി പല നിലപാടുകലിലും സ്ഥിതി വ്യത്യസ്ഥമല്ല.


വാക്കും പ്രവൃത്തിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും ആവശ്യമില്ല എന്ന് ഓരോ ദിവസവും തെളിയിച്ച്കൊണ്ടിരിക്കയാണ് മോദിയും കൂട്ടരും എന്ന് സാമൂഹ്യമാധ്യമങ്ങൾ ദിനേന വിമർശിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും ഉദാഹരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.



Picture
Comments
    പ്രാദേശികം
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.