സിപിഐയെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ രംഗത്ത്. നന്പൂതിരിയുടെ വെളിച്ചത്തിൽ വാര്യരുടെ സദ്യയുണ്ട് കഴിയുന്ന പാർട്ടിയാണ് സിപിഐയെന്നായിരുന്നു ജയരാജന്‍റെ പരിഹാസം. ലോ അക്കാഡമി വിഷയത്തിൽ സിപിഎമ്മിനെ വിമർശിച്ച് ജനയുഗത്തിൽ വന്ന ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ മന്ത്രിമാരും സ്വന്തം നിലയിൽ അന്വേഷണം പ്രഖ്യാപിച്ചാൽ സർക്കാർ കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന് അദ്ദേഹം ചോദിച്ചു. സിപിഐ മുഖപത്രമായ ജനയുഗത്തിനെതിരേയും രൂക്ഷ വിമർശനമാണ് ജയരാജൻ നടത്തിയത്. ജനയുഗം നിലവാരത്തകർച്ചയുടെ മാധ്യമമായി മാറി. ഓരോരുത്തർക്കും തോന്നുന്നത് എടുത്ത് പ്രചരിപ്പിക്കുകയാണ്. സിപിഐ കേന്ദ്ര നേതൃത്വം ഇതിനെതിരേ നടപടി സ്വീകരിക്കണം. ഇടത് വിരുദ്ധരുടെ കൈയിലെ കളിപ്പാവയായി ജനയുഗം മാറിയെന്നും ഇ.പി.ജയരാജൻ കുറ്റപ്പെടുത്തി.