തിരുവനന്തപുരം: ആശങ്കകള്‍ അസ്ഥാനത്തായില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം താറുമാറായി. ട്രഷറികളില്‍ മതിയായ പണം എത്തിക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചില്ല. ഇതാണ് ശമ്പള വിതരണം താളം തെറ്റിച്ചത്. ചില ട്രഷറികളില്‍ മാത്രമാണ് പണം ലഭ്യമാക്കാന്‍ സാധിച്ചത്. ഉച്ചയോട് കൂടി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. നോട്ടുകള്‍ വന്നാല്‍ മാത്രമേ തങ്ങള്‍ക്ക് ട്രഷറികളിലേക്ക് കൈമാറാനാകൂ എന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ ശമ്പളദിനമാണ് ഇന്ന്. സംസ്ഥാനത്തെ ശമ്പള വിതരണത്തിന് 1,000 കോടി രൂപ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതാണ് ട്രഷറികളില്‍ പണദൗര്‍ലഭ്യം സൃഷ്ടിച്ചത്. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും 5,00 കോടി വീതം വീതിച്ച് നല്‍കാനായിരുന്നു തീരുമാനം.