News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

തീവ്രവാദത്തിന് തടയിടാന്‍ എട്ട് പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും :പിണറായി വിജയന്‍

2/9/2017

Comments

 
Picture
തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടാൻ സേനയെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണെന്നും ഇതിന്‍റെ ഭാഗമായി എട്ട് തീരദേശ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം 600 കിലോമീറ്ററോളം നീളമുള്ള തീരപ്രദേശമാണ് കേരളത്തിനുള്ളത്. അതുകൊണ്ടുതന്നെ, തീവ്രവാദം അടക്കമുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിന് തീരദേശസംരക്ഷണവും ജാഗ്രതയും അത്യന്താപേക്ഷിതമാണ്. ഇതിന്‍റെ ഭാഗമായി എട്ട് തീരദേശ പൊലീസ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമാക്കും. ഈ എട്ടു സ്റ്റേഷനുകളിലേക്കുമായി ഓരോ സർക്കിൾ ഇൻസ്പെക്ടർമാർ, രണ്ട് സബ് ഇൻസ്പെക്ടർമാർ, 25 വീതം എഎസ്ഐ/സീനിയർ സിവിൽ പോലീസ് ഓഫീസർ/സിവിൽ പോലീസ് ഓഫീസർമാർ, ഓരോ ഡ്രൈവർമാർ എന്നിങ്ങനെ 29 വീതം തസ്തികകൾ പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റേഷനുകൾക്ക് നിരീക്ഷണത്തിനും മറ്റാവശ്യങ്ങൾക്കുമായി ബോട്ടുകൾ വാടകയ്ക്കെടുക്കാൻ അനുമതിയും നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
 - 
Comments
    പ്രാദേശികം
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.