| കടല്‍ഭിത്തി നിര്‍മാണം: ജലസേചന വകുപ്പിന്റെ പദ്ധതി ധനവകുപ്പ് തള്ളി പൊന്നാനി: പുതുപൊന്നാനിയില്‍ കടല്‍ഭിത്തി നിര്‍മാണത്തിന് ജലസേചന വകുപ്പ് സമര്‍പ്പിച്ച മൂന്നരക്കോടി രൂപയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് ധനകാര്യവകുപ്പ് തള്ളി. നേരത്തെ ബജറ്റില്‍ വകയിരുത്തിയത് പ്രകാരം 35 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതി നല്‍കാമെന്നാണ് ധനകാര്യവകുപ്പിന്റെ നിര്‍ദേശം. പുതുപൊന്നാനി ജീലാനിനഗറിന് പടിഞ്ഞാറുഭാഗം മുതല്‍ അബുഹുറൈ പള്ളിക്ക് പിന്‍ഭാഗം വരെയുള്ള 845 മീറ്റര്‍ കടലോരഭിത്തി നിര്‍മാണത്തിനാണ് മൂന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നത്. അധിക സാമ്പത്തിക ബാധ്യത ഉയര്‍ത്തിയാണ് പദ്ധതിരേഖ ധനകാര്യവകുപ്പ് മടക്കിയത്. പുതുപൊന്നാനി മേഖലയില്‍ ഇത്തവണത്തെ കടലാക്രമണത്തില്‍ 25 വീടുകള്‍ പൂര്‍ണമായി തകരുകയും അരക്കിലോമീറ്റര്‍ കര കടലെടുക്കുകയും ചെയ്തിരുന്നു. രണ്ടു കോടിയിലേറെ രൂപയുടെ നാശം ഉണ്ടായതായി റവന്യൂവകുപ്പ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു കടപ്പാട്: മാതൃഭൂമി, പേജ് ടിവി |