തിരുവനന്തപുരം: തന്റെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ ശ്രീധരൻനായർ ഇല്ലെന്ന് മുഖ്യമന്ത്രി. എന്നാൽ തന്റെ ഓഫീസിലെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാറില്ലെന്നും ലൈവായി മാത്രമേ കാണാനാകൂ എന്നും ടി.എം തോമസ് ഐസക്കിന്റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായി അദ്ദേഹം മറുപടി പറഞ്ഞു. ദൃശ്യങ്ങളിൽ ശ്രീധരൻ നായർ ഇല്ല എന്ന് പറഞ്ഞത് മുഖ്യന്റെ സ്ഥിരം കബളിപ്പിക്കൽ ശൈലിയുടെ ഭാഗമായിട്ടായിരിക്കണം.
കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിൽ താൻ മുഖ്യമന്ത്രിയുമായി കണ്ടു എന്ന് ശ്രീധരൻ നായർ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ താൻ കണ്ടത് സരിത നായർക്കൊപ്പമാണെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ രണ്ടു തവണ ശ്രീധരൻ നായർ തന്നെ കാണാൻ വന്നു എന്നും വന്നത് ക്വാറി ഉടമകൾക്കൊപ്പമായിരുന്നു എന്നും സ്ഥിരമായി മൊഴിമാറ്റിപ്പറയുന്ന ആളാണ് ശ്രീധരൻ നായർ എന്നുമായിരുന്നു ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി.

| |