News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

കൊച്ചി ഒബ്‌റോണ്‍ മാളില്‍ അഗ്നിബാധ: നാലാം നില കത്തിനശിച്ചു

5/16/2017

Comments

 
Picture
കൊച്ചി നഗരത്തിലെ പ്രശസ്ത ഷോപ്പിങ്ങ് കേന്ദ്രമായ ഒബറോൺ മാളിൽ തീപിടുത്തം. അഗ്നിശമനസേനയുടെ നിയന്ത്രണത്തിൽ തീ അണക്കുന്ന ജോലി പുരോഗമിക്കുന്നു.

ഫുഡ്കോർട്ടിൽ നിന്നുണ്ടാ‍യ അഗ്നിബാധ നാലാം നിലയിൽ പടർന്ന് പിടിക്കുകയായിരുന്നു. മള്‍ടിപ്ലക്സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയതു കൊണ്ട് ആര്‍ക്കും പൊള്ളലെറ്റിട്ടില്ല. 
 
ഇവിടം പൂർണമായും കത്തി നശിച്ചു. രാവിലെ 11.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ഫയർ അലാം നൽകി ജീവനക്കാരെയും ആളുകളെയും ഒഴിപ്പിക്കുകയായിരുന്നു.
 
മാൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സമയമായിരുന്നതിനാൽ‍ ആധികമാളുകൾ ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ തീയറ്ററുകളെലെല്ലാം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെയും ഉടൻതന്നെ ഒഴിപ്പിച്ചു. മാളിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. 
Comments
    പ്രാദേശികം
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.