
സി.എച്ച് അശോകന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് ഒഞ്ചിയത്ത് സംഘർഷം. നിരവധി സി.പി.എം - ആർ.എം.പി പ്രവർത്തകർക്ക് പരിക്കേറ്റു. ഹർത്താലനുകൂലികൾ ഒരു ഹോട്ടൽ അടപ്പിക്കുന്നതിനെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. അതിനെ തുടർന്ന് അശോകന്റെ സംസ്കാരം കഴിഞ്ഞു വരുന്ന സി.പി.എം പ്രവർത്തകരും ആർ.എം.പിക്കാരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പരിക്കിലായ സി.പി.എം പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിലും ആർ.എം.പി പ്രവർത്തകരെ ആശ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
| |