2.76കിലോ സ്വർണ്ണവുമായി കരിപ്പൂരിൽ യാത്രക്കാരൻ പിടിയിലായി. 84 ലക്ഷത്തോളം വില വരുന്ന സ്വർണ്ണം മിക്സിക്കുള്ളിലെ മോട്ടോറിന്റെ രൂപത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോഴിക്കോട് നരിക്കുനി സ്വദേശി റിയാസാണ് പിടിയിലായത്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരെത്തിയ റിയാസിനെ ഡിആര്‍ഐ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടര്‍ ശബരീശ് പിള്ളയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മോട്ടോര്‍ പൊട്ടിച്ചാണ് സ്വര്‍ണക്കട്ടിയാണെന്ന് സ്ഥിരികരിച്ചത്.