സ്വന്തം മണ്ണിൽ സ്വന്തം കാണികൾക്കു മുന്നിൽ ബ്രസീൽ തിമിർത്താടി. കോൺഫെഡറേഷൻ കപ്പിന്റെ ഫൈനലിൽ സ്പെയിനിനെതിരെ 3 ഗോളുകളുടെ തകർപ്പൻ വിജയത്തോടെ അവർ കപ്പിൽ മുത്തമിട്ടു. സ്കോർ 3-0. അടുത്തവർഷം അതേ മണ്ണിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിന് മുന്നോടിയായി എതിരാളികൾക്കുൾള്ള മുന്നറിയിപ്പായിരുന്നു ലോകചാമ്പ്യന്മാരും യൂറോപ്പ്യൻ ചാമ്പ്യന്മാരുമായി വന്ന സ്പെയിനിനെതിരെ അവർ പുറത്തെടുത്ത കേളീ മികവ്.
ഫുട്ബോളിന്റെ പാരമ്പര്യം വെച്ച് നോക്കുമ്പോൾ ബ്രസീൽ ഏറെ കരുത്തരാണ് എന്നിരുന്നാൽപ്പോലും അടുത്ത കാലത്തെ പ്രകടനം വെച്ചു നോക്കുമ്പോൾ ബ്രസീലിന്റെ കാര്യത്തിൽ ആശങ്കപ്പെടാൻ ഏറെയുണ്ടായിരുന്നു. സ്പെയിനാകട്ടെ ഏതു ടീമും സ്വന്തമാക്കാനാഗ്രഹിക്കുന്ന ഒരു പിടി താരങ്ങളും മികച്ച പ്രകടനങ്ങളുമായി തിളങ്ങി നിൽക്കുകയും. അതു കൊണ്ടു തന്നെ ഫുട്ബോൾ ലോകം ഏറെ സാധ്യതകൾ കല്പിച്ചത് സ്പെയിനിനായിരുന്നു. എന്നാൽ റിയോഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയം കണ്ടത് ബ്രസീൽ അതിന്റെ പ്രതാപകാലം തിരിച്ചു പിടിക്കുന്നതിന്റെ സൂചനകളായിരുന്നു. രാഷ്ട്രീയത്തിൽ മാത്രമല്ല ഫുഡ്ബോളിലും ബ്രസീൽ മാറ്റത്തിന്റെ പാതയിലാണെന്നത് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നു.
കളി തുടങ്ങി ഒരു മിനിട്ടും മുപ്പതു സെക്കൻഡുമുള്ളപ്പോൾ ഫ്രെഡ് സ്പെയിനിന്റെ വല കുലുക്കി തുടക്കമിട്ടു. 44 ആം മിനുട്ടിൽ ബ്രസീലിന്റെ സ്റ്റാർ സ്ട്രൈക്കർ നെയ്മറും രണ്ടാം പകുതിയുടെ രണ്ടാം മിരുട്ടിൽ ഫ്രെഡ് തന്റെ രണ്ടാം ഗോളുമടിച്ച് പട്ടിക തികച്ചു. സ്കോർ 3-0. ലോകകപ്പും യൂറോകപ്പും നേടി കോൺഫെഡറേഷൻ കപ്പുകൂടി നേടാനെത്തിയ സ്പെയിൻ ഒറ്റ ഗോളും തിരിച്ചടിക്കാതെ ബ്രസീലിനുമുന്നിൽ മുട്ടുകുത്തി. ബ്രസീലാകട്ടെ അടുത്തവർഷം വീണ്ടും ബ്രസീലിൽ വെച്ചു കാണാമെന്ന വെല്ലുവിളിയോടെ കോൺഫെഡറേഷൻ കപ്പുയർത്തി.

| |