News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

ദുബായ് റോഡു കളില്‍ കാല്‍ നട യാത്ര ക്കാര്‍ ക്കായി സ്മാര്‍ട്ട് സിഗ്നലു കള്‍ സ്ഥാപിക്കുന്നു

1/23/2017

Comments

 
Picture
റോഡുകള്‍ മുറിച്ചു കടക്കുവാൻ കാല്‍ നട യാത്ര ക്കാർ വന്നു നില്‍ക്കു മ്പോള്‍ മാത്രം നടപ്പാത തുറക്കു കയും അല്ലാത്ത സമയ ങ്ങളില്‍ വാഹന ങ്ങള്‍ക്കുള്ള സിഗ്നല്‍ കത്തുകയും അവയെ കടത്തി വിടുകയും ചെയ്യുന്ന തര ത്തിലുള്ള സ്മാര്‍ട്ട് സിഗ്നല്‍ ലൈറ്റു കള്‍ ദുബായിലെ റോഡു കളില്‍ സ്ഥാപി ക്കുന്നു.വാഹന ങ്ങളെ അനാവശ്യ മായി സിഗ്നലു കളില്‍ കാത്തു നിര്‍ത്തു ന്നത് ഈ സംവിധാനം വഴി ഒഴിവാക്കാം.
പെഡസ്ട്രിയന്‍ ക്രോസിംഗു കളിലൂടെ റോഡ് മുറിച്ചു കടക്കു വാനായി കൂടു തല്‍ ആളു കള്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സെന്‍സറു കളുടെ സഹായ ത്തോടെ ഈ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം പ്രവ ര്‍ത്തി ക്കുകയും ചെയ്യും. സ്മാര്‍ട്ട് സിഗ്നലുകള്‍ സംബന്ധിച്ച പരീക്ഷ ണങ്ങള്‍ പൂര്‍ത്തി യായ തായും അല്‍ സഅദ റോഡില്‍ പരീക്ഷ ണാര്‍ത്ഥം സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്നലു കള്‍ വിജയ കര മായി പ്രവര്‍ത്തിച്ചു എന്നും റോഡ്‌സ് ആന്‍ഡ് ട്രാഫിക് ഏജന്‍സി സി. ഇ. ഒ. മേത്ത ബിന്‍ അദായ് അറിയിച്ചു.
ദുബായിലെ കൂടുതല്‍ നിരത്തു കളില്‍ ഇവ സ്ഥാപി ക്കുന്ന തിനെ ക്കുറിച്ച് പഠനം നടക്കുന്നതായും അവര്‍ അറിയിച്ചു.
Comments

ഡോണള്‍ഡ് ട്രംപിനെതിരെ അമേരിക്കയിലെങ്ങും സ്ത്രീകളുടെ പ്രതിഷേധം

1/22/2017

Comments

 
Picture
അമേരിക്കയുടെ പുതിയ പ്രസിഡൻറ്​ ഡൊണൾഡ്​ ട്രംപിനെതിരെ ലോകത്തി​െൻറ വിവിധയിടങ്ങളിൽ സ്ത്രീകളുടെ ​പ്രതിഷേധം. കഴിഞ്ഞ ദിവസം അമേരിക്കക്ക്​ പുറമെ യൂറോപ്പിലെ ലണ്ടൻ, ബർലിൻ, പാരിസ്​, സ്റ്റോക്​ഹോം ഏഷ്യയിലെ ടോക്കിയൊ, ആഫ്രിക്ക, സിഡ്നി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.

ട്രംപ്​ രാജ്യത്തെ വിഭജിക്കുകയാണെന്ന്​ സമരക്കാർ കുറ്റപ്പെടുത്തി. നമ്മുടെ അവകാശം സംരക്ഷിക്കപ്പെടണം. ജനങ്ങൾ അവരുടെ അവകാശത്തിനായി കഠിനാധ്വാനം ചെയ്യണം. ട്രംപ് ​ജനങ്ങളെ ബഹുമാനിക്കില്ലെന്ന്​ ഉറപ്പാണെന്ന് ​റെസ്റ്റോറൻറ്​ ഉടമയായ സ്ത്രീ മാധ്യമങ്ങളോട്​ പറഞ്ഞു. തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ട്രംപ്​ സ്​ത്രീകളെ അപമാനിച്ച നിരവധി സംഭവങ്ങൾ പുറത്ത്​വന്നിരുന്നു.
​
വെള്ളിയാഴ്​ച നടന്ന ​ട്രംപി​െൻറ സ്​ഥാനാരോഹണ ചടങ്ങിനിടെയുണ്ടായ ​പ്രതിഷേധം സംഘർഷത്തിലേക്ക് ​നീങ്ങുകയും 217 ​പേർ അറസ്​റ്റിലാവുകയും ചെയ്​തിരുന്നു. കെ. സ്ട്രീറ്റിൽ നടന്ന പ്രകടനത്തിനിടെ ​പ്രതിഷേധക്കാർ കടകളും ബസ്​സ്റ്റോപ്പുകളും അടിച്ചു തകർത്തു. സ്​ഥിതി നിയന്ത്രണവിധേയമാക്കാനെത്തിയ പൊലീസ്​ പ്രകടനക്കാർക്ക്​ നേരെ കുരുമുളക്​ സ്​പ്രേ പ്രയോഗിക്കുകയും ഏഴ്​പൊലീസുകാർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.
Comments

ജിദ്ദയിൽ രണ്ട് ഭീകരർ ബെൽറ്റ് ബോബ് പൊട്ടിമരിച്ചു:  യുവതിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

1/22/2017

Comments

 
Picture
ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദയിൽ രണ്ട് കേന്ദ്രങ്ങളിൽ സുരക്ഷാ വകുപ്പുകൾ ഒരേ സമയം നടത്തിയ റെയ്‌ഡുകൾക്കിടെ രണ്ട് ഭീകരർ ബെൽറ്റ് ബോബ് പൊട്ടിച്ചു ജീവനൊടുക്കി .പാകിസ്ഥാൻ യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായതായും ആഭ്യന്തരമന്ത്രാലയ  വ്യക്താവ് മേജർ മൻസൂർ അൽ തുർക്കി അറിയിച്ചു .ശനിയാഴ്ചയാണ് ഒരു ഭീകര സംഘത്തിന് കീഴിലെ രണ്ടു കേന്ദ്രങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിന്റെ പേരിൽ റെയ്ഡ് ചെയ്തതത് .ഭീകരർ താവളമാക്കിയ കിഴക്കൻ ജിദ്ദയിലെ അൽ ഹറാസാത്ത് ജില്ലയിലെ ഇസ്തിറാഹയാണ് റെയിഡ് ചെയ്ത കേന്ദ്രങ്ങളിൽ ഒന്ന് .ഇവിടെ നിന്നും സുരക്ഷാ ഭടന്മാർ എത്തിയതോടെ രണ്ടു ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ചു .കീഴടങ്ങുന്നതിനുള്ള നിർദേശം ഇരുവരും നിരസിച്ചു .ഇതോടെ സുരക്ഷാ ഭടന്മാർ പ്രത്യാക്രമണം നടത്തുകയും രക്ഷപെടാനാവില്ലെന്നു മനസിലാക്കിയ ഭീകരർ ബെൽറ്റ് ബോബ് പൊട്ടിച്ചു ജീവനൊടുക്കുകയും ആയിരുന്നു .സുരക്ഷാ സൈനീകർക്കോ മറ്റു ജനങ്ങൾക്കോ പരിക്കേറ്റിട്ടില്ല.

അൽ നസീം ജില്ലയിലെ ഫ്ലാറ്റിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയ രണ്ടാമത്തെ കേന്ദ്ര൦ .ഇവിടെ ഒരു ഭീകരൻ ഒളിച്ചു താമസിക്കുന്നുവെന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത് .ചെറുത്തു നിൽക്കുന്നതിനു മുൻപ് തന്നെ സൈനികർ ഭീകരനെ ഇവിടെ നിന്നും അറസ്റ്റുചെയ്തു .സൗദി പൗരനായ ഹുസാം ബിൻ സ്വാലിഹ് ബിൻ സംറാൻ അൽ ജുഹനിയാണ് അറസ്റ്റിലായത് .പാകിസ്ഥാൻ സ്വദേശിനിയായ ഫാത്തിമ റംസാൻ ബലൂശി അലി മുറാദിനെയും ഇവിടെ നിന്നും പിടി കുടി .പാക് യുവതി തന്റെ ഭാര്യയാണെന്നും ഇയാൾ പറഞ്ഞു .തോക്കും സ്‌ഫോടക വസ്തുക്കൾ നിറച്ച ബാഗും ഈ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് .അറസ്റ്റിലായവരെ  വിശദമായി ചോദ്യം  വരികയാണെന്നും മന്ത്രാലയ വ്യക്താവ് അറിയിച്ചു.


Comments

മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് ട്രംപ്

1/22/2017

Comments

 
Picture
ലോകത്തെ ഏറ്റവും സത്യസന്ധരല്ലാത്ത മനുഷ്യരുടെ കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്ഥാനാരോഹണ ചടങ്ങിലെ ജനപങ്കാളിത്തം കുറച്ചുകാണിച്ച മാധ്യമങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് വെല്ലുവിളിച്ചു.
ചുമതലയേറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസംതന്നെ മാധ്യമങ്ങളുമായി ഒരു തുറന്നപോരിന് തന്നെയാണ് ഡൊണാള്‍ഡ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്.  ജനനിബിഢമായ തന്റെ സ്ഥാനോരഹണ ചടങ്ങിനെ തിരക്കൊഴിഞ്ഞ പരിപാടിയായാണ് മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചതെന്നാണ് ട്രംപ് ആരോപിക്കുന്നത്. ദശലക്ഷങ്ങള്‍ പങ്കെടുത്ത ചടങ്ങിലെ ആളൊഴിഞ്ഞ ഇടങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ എടുത്തുകാട്ടിയതെന്നും ട്രംപ് പറയുന്നു. മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ പ്രതിമക്ക് മുന്നില്‍ താന്‍ ബഹുമാനക്കുറവ് കാട്ടിയെന്ന മട്ടിലുള്ള മാധ്യമപ്രചാരണവും നുണയാണെന്ന് ട്രംപ് പറയുന്നു. ഈ സംഭവങ്ങള്‍ ഉദ്ധഹരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ലോകത്തെ ഏറ്റവും സത്യസന്ധരല്ലാത്ത മനുഷ്യരാണെന്ന് ട്രംപ് ആരോപിച്ചത്. സി.ഐ.എ ആസ്ഥാനത്ത് ഉദ്യോഗസ്ഥരോട് സംസാരിക്കവെയായിരുന്നു ആരോപണം. 
പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ഉത്തരവാദിത്വം കാണിക്കേണ്ടതാണെന്ന ഓര്‍മപ്പെടുത്തല്‍ മാധ്യമങ്ങളിലുണ്ട്. എന്നാല്‍ മാധ്യമങ്ങളും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവരാണെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നായിരുന്നു വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസ് പറഞ്ഞത്. പ്രചാരണവേളയില്‍ തന്നെ മാധ്യമങ്ങള്‍ ഹില്ലരിയെ അനാവശ്യമായി പിന്തുണക്കുന്നുവെന്ന ആരോപണം ട്രംപ് ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ്പദം ഏറ്റെടുത്തതോടെ ഇത് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇതിനിടെ പ്രസിഡന്റെന്ന നിലയില്‍ ട്രംപ് ചെയ്യുന്ന കാര്യങ്ങള്‍ കണ്ടശേഷം അദ്ദേഹത്തെ വിലയിരുത്താമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
Comments

അമേരിക്കയില്‍ ട്രംപ് വിരുദ്ധ പ്രതിഷേധം : 200ലധികം പേര്‍ അറസ്റ്റില്‍

1/21/2017

Comments

 
Picture
45ആമത് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ 200ലധികം പേര്‍ അറസ്റ്റില്‍. ഉദ്ഘാടന ചടങ്ങിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയവരെയാണ് വെള്ളിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ വച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.

അക്രമാസക്തരായ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ തെരുവില്‍ കല്ലെറിഞ്ഞതോടെ പൊലീസ് ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെരുവില്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

​സ്റ്റാര്‍ബക്ക്‌സ് കോഫി ഷോപ്പുള്‍പ്പെടെ പല കടകളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കാനിരിക്കെ വൈറ്റ് ഹൗസില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അവശേഷിയ്‌ക്കെയാണ് അക്രമാസക്തരായ ജനക്കൂട്ടം ട്രംപിനെതിരെ തെരുവിലിറങ്ങിയത്.


Comments

പ്രസിഡന്റ് ട്രംപിന്റെ ആദ്യ നടപടി, ഒബാമ കെയര്‍ നിര്‍ത്തലാക്കി

1/21/2017

Comments

 
Picture
അമേരിക്കയുടെ നാൽപ്പത്തിയഞ്ചാം പ്രസി‌ഡന്റായി സ്ഥാനമേറ്റ ‌ഡൊണാൾഡ് ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം നടപ്പിലാക്കി കൊണ്ട് ഔദ്യോഗിക നടപടികൾ ആരംഭിച്ചു. ഒബാമാ ഭരണകൂടത്തിന്റെ മുഖമുദ്രയായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒബാമ കെയറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്‌ക്കാൻ എല്ലാ സർക്കാർ ഏജൻസികൾക്കും പ്രസിഡന്റിന്റെ ഓഫീസ് നിർദ്ദേശം നൽകി.

​
അധികാരം ലഭിച്ചാൽ ഒബാമ കെയർ അവസാനിപ്പിക്കും എന്നത് ട്രംപിന്റെ വാഗ്‌ദ്ധാനമായിരുന്നു. നിർത്തലാക്കിയ പദ്ധതിക്ക് പകരം പുതിയത് ആരംഭിക്കുമെന്ന് ട്രംപ് അന്ന് പറ‍ഞ്ഞിരുന്നെങ്കിലും അതിനെ കുറിച്ച് വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. ഒബാമ കെയർ അവസാനിപ്പിച്ച ഉത്തരവ് കൂടാതെ ജെയിംസ് മാറ്റിസ്,​ ജോൺ കെല്ലി എന്നിവരെ പ്രതിരോധ സെക്രട്ടറിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിലും ട്രംപ് ഒപ്പ് വച്ചു.
      
Comments

ദാവൂദിന്റെ സ്വത്ത് പിടിച്ചെടുത്ത കാര്യം അറിയില്ലെന്ന് യു.എ.ഇ

1/19/2017

Comments

 
Picture
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തയെക്കുറിച്ച്‌ തനിക്കറിയില്ലെന്ന് യുഎഇ സ്ഥാനപതി.  ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന ഇക്കാര്യം വ്യക്തമാക്കിയത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലടെയാണ് യുഎഇ സര്‍ക്കാര്‍ ദാവൂദിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന വാര്‍ത്ത പ്രചരിച്ചത്. ഇത് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കാണിച്ച് വാര്‍ത്തക്ക് ബിജെപി സമൂഹമാധ്യമങ്ങള്‍ വഴി വന്‍ പ്രചാരണവും നല്‍കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ല്‍ നടത്തിയ അബുദാബി സന്ദര്‍ശനത്തിലാണ് ദാവൂദ് ഇബ്രാഹിമിന് എതിരെ നടപടിയെടുക്കാന്‍ യുഎഇയോട് ആവശ്യപ്പെട്ടത് എന്നാണ് ബിജെപി ട്വീറ്റിലൂടെ അറിയിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒരു റെയ്ഡിനെ കുറിച്ച തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. യുഎഇയില്‍ ഏതെങ്കിലും വ്യക്തിക്കെതിരെ നടപടിയുണ്ടാകുകയാണെങ്കില്‍ രാജ്യത്തെ നിയമ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുക്കൊണ്ടു മാത്രമായിരിക്കുമെന്നു സ്ഥാനപതി വ്യക്തമാക്കി.
Comments

വെനസ്വേലയിൽ വന്‍ പ്രക്ഷോഭവുമായി ജനം തെരുവില്‍; നോട്ടുനിരോധനം മരവിപ്പിച്ചു

12/18/2016

Comments

 
Picture
നോട്ടുനിരോധനത്തിനെതിരെ വന്‍ പ്രക്ഷോഭവുമായി രാജ്യത്തെ ജനം തെരുവില്‍ ഇറങ്ങിയപ്പോള്‍ തീരുമാനം മരവിപ്പിക്കാന്‍ നിര്‍ബന്ധിതരായി വെനസ്വേലന്‍ സര്‍ക്കാര്‍. പിന്‍വലിച്ച 100 ബൊളിവല്‍ ബില്‍ ജനുവരി രണ്ട് വരെ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പിന്‍വലിച്ച നോട്ടുകള്‍ പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞ മൂല്യമുള്ള പണമാക്കി മാറ്റിയെടുക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അതിനാല്‍ രാജ്യത്തെ ബാങ്കുകളിലെല്ലാം കനത്ത തിരക്കായിരുന്നു. മണിക്കൂറുകളോളം വരിനിന്നിട്ടും പലര്‍ക്കം പണം കിട്ടാതെ വന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്. അസാധുവാക്കിയ നോട്ടുകള്‍ വീശിയായിരുന്നു പ്രതിഷേധം. നോട്ടുദുരിതത്തില്‍ പലയിടത്തും ജനം അക്രമാസക്തരായി. അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ഇടങ്ങളില്‍ കൊള്ളയും നടന്നു.
Comments

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

12/7/2016

Comments

 
Picture
അമേരിക്കന്‍ മാഗസിനായ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. നിയുക്ത അമേരിക്കന്‍ പ്രസിഡണ്ടായ ട്രം‌പ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേതുപോലെ ഹിലാരിയെ രണ്ടാം സ്ഥാനത്താക്കിയാണ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മത്സരാര്‍ത്ഥി ലിസ്റ്റില്‍ ഉണ്ടായിരുന്നു.

മോദി ആരാധകര്‍ രണ്ട് ദിവസമായി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി മോദിയെ തെരഞ്ഞെടുത്തു എന്ന് പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഓണ്‍ലൈന്‍ പോളിന്റെ അടിസ്ഥാ‍നത്തിലായിരുന്നു ഈ പ്രചരണം. ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ പുരസ്കാരം മോദിക്കാണ് എന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞിരുന്നു. ഇന്ത്യയെ ശരിയായ മാർഗ്ഗത്തിൽ നയിക്കുന്നതുകൊണ്ടാണ് പുരസ്കാരം ലഭിച്ചത് എന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. 

നല്ലതോ മോശമോ എന്ന ഭേധമില്ലാതെ ഈ വര്‍ഷം ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്. ടൈമിന്റെ 90-ആം പേഴ്‌സണ്‍ ഓഫ് ദി ഇയറാണ് ട്രംപ്. തനിക്ക് ലഭിച്ച വലിയ ആദരവാണ് ഇതെന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. 
Comments

പാക്കിസ്ഥാൻ വിമാനം അബ്ബോത്താബാദിനടുത്ത് തകർന്നു വീണു

12/7/2016

Comments

 
Picture
പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ യാത്രാ വിമാനം അബ്ബൊത്താബാദിനടുത്ത് ഹാവ്ലിയൻ മലനിരകൾക്കടുത്തായി തകർന്നു വീണെന്ന് ജിയോ വാർത്ത.

ATR  വിമാനം  PK-116 ആണ് 47 യാത്രികരുമായി തകർന്നു വീണത്. ചിത്രാളിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്നുള്ള റഡാർ സിഗ്നലുകൾ അബ്ബോത്താബാദിനടുത്ത് വെച്ച് മുതൽ കിട്ടുന്നുണ്ടായിരുന്നില്ല. ഇസ്ലാമാബാദിലേക്ക് പോകുകയായിരുന്നു വിമാനം. വിമാനം താഴെ പൊകുന്നതായി കണ്ടു എന്ന് ഒരു പ്രദേശവാസി പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Comments
<<Previous
Forward>>
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.