News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

കാനഡയില്‍ മോസ്‌ക്കിനുള്ളില്‍ വെടിവെയ്പ്പ്; അഞ്ചുപേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

1/29/2017

Comments

 
Picture
ട്രംപ് വിലക്കിയ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ കാനഡയില്‍ മോസ്‌കിനുള്ളില്‍ വെടിവെയ്പ്പ്. അഞ്ചുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8 മണിയോടെ നടന്ന സംഭവത്തില്‍ അനേകര്‍ക്ക് പരിക്കേറ്റതായും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അറിവായിട്ടില്ല. 

ക്യൂബെക്ക് സിറ്റിയിലെ സിറ്റി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വൈകിട്ടത്തെ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്ക് നേരെ ആയുധധാരികളായ മൂന്നുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് അക്രമികളെ അറസ്റ്റ് ചെയ്തായി പൊലീസ് പറഞ്ഞു. 40 പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.

ആക്രമണമുണ്ടായതോടെ പ്രദേശം പൊലീസിന്റെ സുരക്ഷാ വലയത്തിലായിട്ടുണ്ട്. 12ഒാളം പേര്‍ക്ക് പരിക്കേറ്റതായാതാണ് പൊലീസ് നല്‍കുന്ന വിവരം. നേരത്തെ 2016 ജൂണില്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ വാതില്‍ക്കല്‍ പന്നിയുടെ തല ഉപേക്ഷിച്ച സംഭവം വിവാദമായിരുന്നു.
Comments
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.