ബാഗിനുള്ളിൽ ഗ്രനേഡുകളുമായി ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും സൈനികനെ അറസ്‌റ്റ് ചെയ്‌തു. ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു ജവാൻ. പരിശോധനക്കിടയിലാണ് ഗ്രനേഡുകൾ കണ്ടെത്തിയത്. ജമ്മുവിൽ ഉറി സെക്‌ടറിനടുത്തുള്ള നിയന്ത്രണ രേഖയ്‌ക്ക് അടുത്താണ് ഇയാൾ സേവനമനുഷ്‌ഠിക്കുന്നത്. സെപ്‌തംബർ 18ന് പാകിസ്ഥാൻ ഭീകരാക്രമണത്തിൽ ഉറിയിൽ പത്തൊന്പത് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.
17ജമ്മു കാശ്‌മീർ റൈഫിൾ ജവാനായ ഇയാൾ ആദ്യം ഗ്രനേഡുകൾ തന്റെ കൈവശം വന്നതെങ്ങനെ എന്ന് അറിയില്ലന്നായിരുന്നു മൊഴി നൽകിയത്. പിന്നീട് മൊഴിമാറ്റിയ ഇയാൾ നദിയിൽ 'സ്‌ഫോടനം' നടത്തി മീൻ പിടിക്കാനാണ് ഗ്രനേഡുകൾ എടുത്തതെന്ന് പറഞ്ഞു. പ്രവേശന കവാടത്തിൽ സൈനികരെ പരിശോധനയ്‌ക്ക് വിധേയമാക്കാത്തതിനാലാണ് ഇയാൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചത്.