ലക്‌നൗ: രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി യുപിയിലെ ജനം നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലക്‌നൗ താജ് ഹോട്ടലില്‍ അഖിലേഷ്-രാഹുല്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ സഖ്യം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും 'സൈക്കിള്‍ കൈക്കൊപ്പം നല്‍കു' മെന്ന് ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നത്തെ സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.
രാഹുലിനും എനിക്കും പരസ്പരം അറിയുന്നതാണെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും അഖിലേഷ് പ്രതികരിച്ചു. കേവലം രാഷ്ട്രീയമായ ഒരു സഖ്യമല്ല ഇതെന്നും അഖിലേഷുമായി തനിക്ക് നേരത്തെയും വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
പുരോഗതി, സമൃദ്ധി, സമാധാനം എന്നിവയാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുദ്രാവാക്യം. ഇരുപാര്‍ട്ടികളും സഖ്യത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം നേതാക്കള്‍ നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേത്.