News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS
Propellerads

'കള്ളപ്പണം എങ്ങിനെ വെളുപ്പിക്കാം?’ ഇന്ത്യാക്കാർ ഗൂഗിളിൽ തെരയുന്നു, ഏറ്റവും മുന്നിൽ ഗുജറാത്ത്

11/12/2016

Comments

 
Picture
1000, 500 നോട്ടുകൾ കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പിൻവലിച്ചതിനു ശേഷം ഇന്ത്യാക്കാർ ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് ‘കള്ളപ്പണം എങ്ങിനെ വെളുപ്പിക്കാം’ എന്ന ചോദ്യം.  

ഇന്ത്യയിൽ സർക്കുലേഷനിൽ ഇരിക്കുന്ന 84% നോട്ടുകളും 1000, 500 നോട്ടുകളായിരുന്നു. വിദേശ ബാങ്കുകളിലെ കള്ളപ്പണം 100 ദിവസത്തിനകം തിരിച്ച് പിടിച്ച് 15 ലക്ഷം വീതം ഓരൊരുത്തരുടേയും അക്കൌണ്ടിൽ ഇടും എന്ന് പറഞ്ഞായിരുന്നു മോദി സർക്കാർ അധികാരത്തിൽ വന്നത്. രണ്ടര വർഷമായിട്ടും കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന് ഒരു നടപടിയും എടുത്തിട്ടില്ലായിരുന്നു. കള്ളപ്പണം പിടിക്കുന്നതിനുള്ള ഒരു സ്റ്റെപ് എന്ന നിലയിലാണ് ഏറ്റവും കൂടുതൽ സർക്കുലേറ്റ് ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മൂല്യമുള്ള നോട്ടുകളായ 1000, 500 നോട്ടുകളുടെ മുകളിൽ സർക്കാറിന്റെ പിടി വീണത്.

പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ കിട്ടനമെങ്കിൽ ബാങ്കുകളിൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഈ സന്ദർഭത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കള്ളപ്പണം പെട്ടെന്ന് വെളുപ്പിച്ചെടുക്കാവുന്ന പുതിയ രീതികൾ തേടി ആളുകൾ ഗൂഗിളിൽ തെരച്ചിൽ നടത്തിയത്. ഗൂഗിളിൽ തിരഞ്ഞവരിൽ ഏറ്റവും കൂടുതൽ പേർ പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നുള്ളവരാണ് ഒന്നാമത് നിൽക്കുന്നത്. മുംബയ്‌യും ഹരിയാനയുമാണ് തൊട്ടു പുറകിൽ.
Comments
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.