ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സംഗീത നിശക്ക് വിലക്ക്. 20000ത്തിലധികം കാണികൾ പങ്കെടുക്കുമായിരുന്ന മ്യൂസിക്ക് കൺസേർട്ട് ഇന്ന് രാത്രി ബംഗലുരുവിലാണ് നടക്കേണ്ടിയിരുന്നത്.
ഗ്രാമ്മി അവാഡ് ജേതാവ് ഡേവിഡ് ഗട്ടേ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഡി.ജെ പാർട്ടിയായിരുന്നു ഇത്. ന്യൂ ഇയറിൽ ബംഗലുരുവിൽ ഉണ്ടായ അനിഷ്ടസംഭവങ്ങളെ തുടർന്നാണ് പോലീസ് ഈ പരിപാടി വിലക്കിയത് എന്ന് സംഘാടകർ അറിയിച്ചു.
ഇന്ന് നടക്കാനിരിക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകൾ കാരണം പരിപാടി മാറ്റിവെക്കാനാണ് സംഘാടകരെ അറിയിച്ചത് എന്നാണ് പോലീസ് ഭാഷ്യം. ബംഗലരുവിനെ കൂടാതെ മുംബൈ, ന്യൂഡൽഹി, ഹൈദരബാദ് തുടങ്ങിയ നാലിടങ്ങളിലായിരുന്നു ഗട്ടേയുടെ ഇന്ത്യയിലെ പരിപാടികൾ ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ ആദ്യ പരിപാടിയായിരുന്നു ബംഗലുരുവിൽ നടക്കേണ്ടിയിരുന്നത്.