News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS
Propellerads

ചൈനാ ബഹിഷ്കരണം: ഗുജറാത്ത് ഗവണ്മെന്റ് ചൈനയുമായി അഞ്ച് ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പിടുന്നു

10/23/2016

Comments

 
ചൈനാ ബഹിഷ്കരണത്തിന്റെ സന്ദേശം സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും പങ്കുവെച്ച ബി.ജെ.പി നേതൃത്വം ചൈനാ ബന്ധങ്ങളിൽ കള്ളക്കളി തുടരുന്നു. ടെക്സ്റ്റയിൽ, സോളാർ വൈദ്യുതി, ഫൈബർ ഗ്ലാസ്, ഓട്ടോമൊബൈൽ‌സ്, സോഫ്റ്റ്‌വെയർ ടെക്നോളജി രംഗങ്ങളിലായി അഞ്ച് ബില്ല്യൺ ഡോളറിന്റെ പദ്ധതികളിൽ ചൈനയുമായി ഗുജറാത്ത് ഗവണ്മെന്റ് എം.ഒ.യു ഒപ്പു വെക്കും. 
​
“ചൈനീസ് കമ്പനികൾക്ക് ബിസിനസ് തുടങ്ങാനും വ്യാപിപ്പിക്കാനും ഉള്ള നല്ല സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഇന്ത്യൻ വിപണിയിലും അന്താരാഷ്ട്ര വിപണിയിലും വന്തോതിൽ വളർച്ച നേടാൻ ഈ കമ്പനികൾക്ക് കഴിയുന്നതരത്തിലുള്ള സാഹചര്യമാണ് ഗുജറാത്തിലേത്. ഗുജറാത്ത് ചൈനയുടെ വെറും ബിസിനസ്സ് ഹബ്ബ് ആയിരിക്കില്ല, അന്താരാഷ്ട്ര വിപണിയിലെക്കുള്ള കവാടമായിരിക്കും. ബിസിനസ്സിന്റെ ഗുണം ജനങ്ങളിലേക്ക് എത്തും. പ്രധാനമന്ത്രി ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതിയിൽ പ്രഖ്യാപിച്ചതുപോലെ ഇത് സാമ്പത്തിക വികസനവും വ്യാവസായിക വികസനവും കൊണ്ടുവരും. ‘വൈബ്രന്റ് ഗുജറാത്ത് 2017’ ലെ ചൈനയുടെ സഹകരണം ഗുജറാത്തും ചൈനയുമായുള്ള വ്യാവസയിക ബന്ധത്തെ ശക്തിപ്പെടുത്തും”  ഗുജറാത്തിലെ കാർഷിക-സഹകരണ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ചയ് പ്രസാദ് വെള്ളിയാഴ്ച ഇറക്കിയ കുറിപ്പിൽ പറയുന്നു.
​
Comments
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.