ദിവസം 20 മണിക്കൂര്‍ ജോലിചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാജിവച്ച് പുറത്തുപോകാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഠിനമായി ജോലിചെയ്യുന്നയാളാണ് താന്‍. തന്റെ കീഴിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അങ്ങനെതന്നെ ജോലി ചെയ്യണം. അതിന് തയ്യാറല്ലെങ്കില്‍ രാജിവക്കാമെന്ന് യോഗി പറഞ്ഞു. ഞായറാഴ്ച ഖൊരക്പുരില്‍ ബിജെപി എംപിമാര്‍,എംഎല്‍എമാര്‍,മറ്റ് മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ബിജെപി യോഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ദരിദ്രര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും യോഗി പറഞ്ഞു.