News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

​ചോ രാ‍മസ്വാമി തന്നെ പുകഴ്ത്തിയത് കണ്ടിരുന്നില്ലേ? പ്രധാനമന്ത്രിയുടെ ട്വീറ്റ് ജനങ്ങളോട്

12/7/2016

Comments

 
Picture
പ്രമുഖ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചോ രാമസ്വാമി അന്തരിച്ച വേളയിൽ അദ്ദേഹത്തെ സ്മരിക്കാൻ പ്രധാനമന്ത്രി ഉപയോഗിച്ചത് തന്നെ പുകഴ്ത്തിക്കൊണ്ട് പ്രസംഗിച്ചതിന്റെ വീഡിയോകൾ. നരേന്ദ്ര മോദി വേദിയിലിരിക്കെ മോദിയെ ഇമ്പ്രസ് ചെയ്യിക്കാൻ ഉപയോഗിച്ച വാക്കുകൾ തന്നെ രാമസ്വാമി പുകഴ്ത്തിയതിന്റെ തെളിവാ‍യി അദ്ദേഹം ഇന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും, ട്വീറ്റ് ചെയ്ത് ജനങ്ങളേ അറിയിക്കുകയും ചെയ്തു. ഈ അടുത്ത കാലത്തൊന്നും ഇത്രയധികം സ്വന്തം പരസ്യം സ്വയം ഏറ്റെടുത്ത് ചെയ്യുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഇന്ത്യ കണ്ടിട്ടില്ല. അല്ലേലും ഒരു സ്വേച്ഛാധിപതിയുടെ അടിസ്ഥാന സ്വഭാവ സവിശേഷതയിൽ ഒന്നാണല്ലോ സെൽഫ് മാർക്കറ്റിങ്ങ്.
 
ടൈംസ് മാഗസിന്റെ മാൻ ഓഫ് ദി ഇയറിനുള്ള ഓൺലൈൻ വോട്ടിങ്ങിൽ നരേന്ദ്രമോദിയാണ് ആദ്യസ്ഥാനത്ത് എത്തിയിട്ടുള്ളത്. സ്വന്തം ഇച്ഛ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ഒരു അർദ്ധരാത്രി പ്രഖ്യാപിച്ച നോട്ടു നിരോധനം വൻ ദുരന്തമായിരിക്കുകയാണ്. പാർലമെന്റിൽ മുഖം കാണിക്കാതെ നടക്കുന്ന പ്രധാനമന്ത്രി; കേന്ദ്രമന്ത്രി ആനന്ദ് കുമാറിനെ തന്റെ ഇമേജ് ബൂസ്റ്റപ്പ് ചെയ്യാൻ പറഞ്ഞുവിട്ടിരിക്കുന്നു. ആനന്ദ് കുമാർ പാർലമെന്റിൽ പറയുന്നു ടൈം മാഗസിന്റെ മാൻ ഓഫ് ദി ഇയർ പുരസ്കാരം മോദിക്കാണ്. അദ്ദേഹം ഇന്ത്യയെ ശരിയായ മാർഗ്ഗത്തിൽ നയിക്കുന്നതുകൊണ്ടാണ് പുരസ്കാരം ലഭിച്ചത് എന്നാണ്.

കഴിഞ്ഞയാഴ്ച ഒരു പൊതു സമ്മേളനത്തിൽ വിങ്ങിപ്പൊട്ടിക്കൊണ്ട് നരേന്ദ്ര മോദി പ്രസംഗിക്കുകയാണ് രാജ്യത്തിനുവേണ്ടി ‘ഞാൻ’ കുടുംബത്തെ ഉപേക്ഷിച്ചവനാണെന്ന്. ഞാൻ വാഴ്ത്തലുകൾ അവസാനിക്കുന്നില്ല. മഹാത്മാഗാന്ധിയെ ‘അർദ്ധ നഗ്നനായ ഫക്കീർ’ എന്ന് ബ്രിട്ടീഷുകാർ ആണ് വിളിച്ചത്. ‘ഞാൻ’ ഒരു ഫക്കീറാണെന്ന് മോദി സ്വയം വിളിക്കുന്നതും നാം കേട്ടു.

മോദിയുടെ ഞാൻ പുകഴ്ത്തലുകളെ കൂടെ പുകഴ്ത്താൻ ആരാധകവൃന്ദം  ഉണ്ട്. ഇപ്പോൾ ആരാധകവൃന്ദം മാത്രം ചെയ്താൽ മതി. എന്നാൽ പുകഴ്ത്തിപ്പറയാത്തവനെ തിരഞ്ഞ്പിടിച്ച് തലയെടുത്തിരുന്ന ഭരണകൂടങ്ങളുടെ ചരിത്രം അലമാരക്കകത്ത് ചിതല് തിന്നോ എന്നെങ്കിലും പരതിനോക്കാനുള്ള സമയമായിട്ടുണ്ട് എന്നു തന്നെയല്ലേ ഇവ ഓർമ്മിപ്പിക്കുന്നത്?
Comments
    rss feed widget 

    RSS Feed

    Categories

    All
    Artist
    T.K Padmini

    Archives

    November 2017
    July 2017
    May 2017
    December 2016
    November 2016
    October 2016
    April 2012
    March 2012

Powered by Create your own unique website with customizable templates.